ഉടുമ്പഞ്ചോലയില്‍ ഇടത് ഗവണ്‍മെന്റിന്റെ അഴിമതിയ്ക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് കോണ്‍ഗ്രസ്

ഉടുമ്പഞ്ചോലയില്‍ ഇടത് ഗവണ്‍മെന്റിന്റെ അഴിമതിയ്ക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് കോണ്‍ഗ്രസ്

Sep 24, 2024 - 00:20
 0
ഉടുമ്പഞ്ചോലയില്‍ ഇടത് ഗവണ്‍മെന്റിന്റെ അഴിമതിയ്ക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: ഇടത് ഗവണ്‍മെന്റിന്റെ അഴിമതിയ്ക്കും വര്‍ഗീയതക്കുമെതിരെ കോണ്‍ഗ്രസ് ഉടുമ്പഞ്ചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ഇടത് സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കേരളം മുഴുവന്‍ അഴിമതിയുടെ വിളനിലമായി. എല്ലാ വകുപ്പുകളും അഴിമതിയുടെ പിടിയിലാണ്. സംസ്ഥാനത്ത് ഒരു കര്യവും സുതാര്യമായി നടക്കാത്ത അവസ്ഥയാണെന്നും തോമസ് രാജന്‍ ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന ഉടുമ്പഞ്ചോല പഞ്ചായത്തിലും സുതാര്യമായി ഒരു കര്യവും നടക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ബിജു ഇടക്കാര്‍ അധ്യക്ഷനായി. കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്, കണ്‍വീനര്‍ ബെന്നി തുണ്ടതില്‍ തുടങ്ങിയവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow