കട്ടപ്പന സാഗരാ ജങ്ഷന്‍ - കുരിശുമല റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍
കട്ടപ്പന സാഗരാ ജങ്ഷന്‍ - കുരിശുമല റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: കട്ടപ്പന സാഗരാ ജങ്ഷന്‍ - കുരിശുമല റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത.് നൂറിലേറെ വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡിന്റെ 30 മീറ്റര്‍ ഭാഗമാണ് നാളുകളായി തകര്‍ന്നുകിടക്കുന്നത്. ഇത് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമ്പോള്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നുമാണ് അറിയിക്കുന്നത്. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ സിപിഐഎം സാഗര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍
ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ബ്രാഞ്ച് സെക്രട്ടറി പി കെ ശശി, രാജലക്ഷ്മി രാജന്‍, ശോഭന കുമാരന്‍, ടി. ജി. ഡാര്‍ലി എന്നിവര്‍ പറഞ്ഞു.
What's Your Reaction?