ചെമ്മണ്ണാറില്‍ നിയന്ത്രണം നഷ്‌പ്പെട്ട ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു 

ചെമ്മണ്ണാറില്‍ നിയന്ത്രണം നഷ്‌പ്പെട്ട ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു 

Apr 25, 2026 - 10:08
 0
ചെമ്മണ്ണാറില്‍ നിയന്ത്രണം നഷ്‌പ്പെട്ട ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു 
This is the title of the web page

ഇടുക്കി: മേലെ ചെമ്മണ്ണാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഉടുമ്പന്‍ചോല സ്വദേശി സിനു (35) ആണ് മരിച്ചത്. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത്തോടെയാണ് അപകടം. വട്ടപ്പാറ ഭാഗത്തുനിന്ന് ഉടുമ്പന്‍ചോലയ്ക്ക് വന്ന ജീപ്പ് കുത്തിറക്കത്തില്‍വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. മേലെ ചെമ്മണ്ണാര്‍ ജങ്ഷനിലെ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ ചാപ്പലിന് മുമ്പിലെ നേര്‍ച്ചപ്പെട്ടി ഇടിച്ചുതെറിപ്പിച്ച ജീപ്പ്, സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു. അപകടസമയത്ത് വാഹനത്തില്‍നിന്ന് തെറിച്ചുവീണ സിനുവിന്റെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങിയതായാണ് വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow