കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ 26ന് സിഎസ്‌ഐ ഗാര്‍ഡനില്‍
കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ 26ന് സിഎസ്‌ഐ ഗാര്‍ഡനില്‍
ഇടുക്കി: വിവിധ ക്രൈസ്തവ സഭകള്‍ചേര്‍ന്ന് 26ന് വൈകിട്ട് 6 മുതല്‍ 9 വരെ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ നടത്തും. ബ്രദര്‍ ജോണ്‍ കുര്യന്‍ സന്ദേശം നല്‍കും. ക്രിസ്തീയ ഗായകന്‍ ബ്രദര്‍ ജോണ്‍ മാത്യുവും സംഘവും ഗാനശുശ്രൂഷ നടത്തും. എട്ടാമത് കണ്‍വന്‍ഷനാണിത്. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളിലെ വിശ്വാസികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ റവ. ഡോ. ബിനോയി പി ജേക്കബ്, സെക്രട്ടറി ബ്രദര്‍ തോമസ് മാത്യു, ഫാ. മനോജ് ചാക്കോ, ഫാ. അനില്‍ സി മാത്യു, ബ്രദര്‍ വിന്‍സെന്റ് തോമസ്, പാസ്റ്റര്‍ വി എ സണ്ണി, പാസ്റ്റര്‍ മനോജ് മാത്യു, വി എസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?