തോപ്രാംകുടി പെരുംതൊട്ടിയില്‍ കാര്‍ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തോപ്രാംകുടി പെരുംതൊട്ടിയില്‍ കാര്‍ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

Apr 24, 2026 - 13:10
 0
തോപ്രാംകുടി പെരുംതൊട്ടിയില്‍ കാര്‍ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: കുമരകം-കമ്പം സംസ്ഥാനപാതയില്‍ ഇടുക്കി പ്രകാശിനും പെരുംതൊട്ടിക്കുമിടയില്‍ കാര്‍ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. കനകക്കുന്ന് സ്വദേശി പാസ്റ്റര്‍ സജി തോമസിനും ഭാര്യയ്ക്കുമാണ് പരിക്ക്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പേരക്കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10.45ഓടെയാണ് അപകടം. പേരക്കുട്ടിയുമായി ആശുപത്രിയില്‍ പോയി തിരികെ മടങ്ങുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വളവില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow