പീരുമേട് ഉപജില്ലാ കലോത്സവം വണ്ടിപ്പെരിയാറില്‍ തുടങ്ങി
പീരുമേട് ഉപജില്ലാ കലോത്സവം വണ്ടിപ്പെരിയാറില്‍ തുടങ്ങി

ഇടുക്കി
പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 73 സ്‌കൂളുകളില്‍ നിന്നായി 4500ലേറെ പ്രതിഭകളാണ് മത്സരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിളംബര റാലിയും നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, പീരുമേട് എഇഒ എം രമേശ്, പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍, പ്രഥമാധ്യാപകന്‍ കെ മുരുകേശന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒമ്പത് വേദികളിലായി മൂന്നുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ കലാമത്സരങ്ങള്‍ തുടങ്ങി.
What's Your Reaction?






