അംബേദ്കര്‍- അയ്യങ്കാളി സ്മൃതി മണ്ഡപ നിര്‍മാണം പുരോഗമിക്കുന്നു
അംബേദ്കര്‍- അയ്യങ്കാളി സ്മൃതി മണ്ഡപ നിര്‍മാണം പുരോഗമിക്കുന്നു

കട്ടപ്പന : അംബേദ്കര്‍- അയ്യങ്കാളി സ്മൃതി മണ്ഡപത്തിന്റെ നിര്‍മാണ പുരോഗതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണിയും സംഘവും വിലയിരുത്തി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.6 ലക്ഷം രൂപ വകയിരുത്തിയാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ ഓപ്പണ്‍ സ്റ്റേഡിയത്തിന് സമീപം നവോഥാന നായകന്‍ അയ്യങ്കാളിക്കും ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറിനുമായി സ്മൃതിമണ്ഡപം നിര്‍മിക്കുന്നത്. 300 കിലോവീതം തൂക്കമുള്ള രണ്ട് വെങ്കല പ്രതികള്‍ സ്ഥാപിക്കും. തിരുവല്ല മാന്നാര്‍ ആലയ്ക്കല്‍ എം.കെ. രതീഷ്‌കുമാറാണ് ശില്‍പി. ഡിസംബര്‍ അവസാനത്തോടെ പ്രതിമകള്‍ കട്ടപ്പനയില്‍ എത്തിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്മൃതിമണ്ഡപത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, ബെന്നി കുര്യന്‍, രാജന്‍ കാലാച്ചിറ എന്നിവരും നിര്‍മാണം വിലയിരുത്തി.
What's Your Reaction?






