വണ്ടിപ്പെരിയാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 ഓടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ മാട്ടുപ്പെട്ടി കൊക്കക്കാട് ഡിവിഷനിലെ താമസക്കാരായ സുരേഷിന്റെ മകന്‍ കബനിഷ് (5), ശിവയുടെ മകള്‍ വര്‍ഷിണി (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കബനിഷ് വീടിനകത്ത് ഉറങ്ങി കിടന്ന സമയത്ത് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണിനും തലയ്ക്കും പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സമയത്താണ് വര്‍ഷിണിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടിയെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇത് കൂടാതെ കഴിഞ്ഞ ദിവസം തങ്കമല സ്വദേശിയായ മുനിയലക്ഷ്മി, കറുപ്പുപാലം സ്വദേശികളായ അംനാ ഫാത്തിമ, ഉദയന്‍ ഇഞ്ചിക്കാട്, ആറ്റോരം സ്വദേശിനി മീനാക്ഷി എന്നിവര്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. വണ്ടിപ്പെരിയാര്‍ മേഖലലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ മാറ്റാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






