മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടന്നു. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ലോകം മുഴുവന്‍ കൈയടക്കിയിരിക്കുന്ന ഒരു വലിയ വിപത്തായി ലഹരി മാഫിയ വളര്‍ന്നുകഴിഞ്ഞു. ഇത് യുവതലമുറയെയടക്കം പിടിമുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ഇടുക്കി എക്‌സൈസ് ഡിവിഷനും സെന്റ് ജോര്‍ജ് സ്‌കൂളും അമ്പലക്കവല നാഷണല്‍ ലൈബ്രറിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് കെ എസ് അധ്യക്ഷനായി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് മംഗലത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറും വിമുക്തി മാനേജരുമായ ലാലു പി ആര്‍ വിമുക്തി കാര്‍ഡ് വിതരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എക്‌സൈസ് ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സുരേഷ്, നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, സിജു ചക്കുംമൂട്ടില്‍, കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അതുല്‍ ലോനന്‍, മാണി കെ സി, ബിജുമോന്‍ ജോസഫ്, ദീപു ജേക്കബ്, പി സി ഫിലിപ്പ്, ഡിജോ ദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






