മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു
മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു
ഇടുക്കി: മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യുപി സ്‌കൂള്‍ ജൂബിലി ആഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും നടത്തി. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസം മനുഷ്യന്റെ സമഗ്ര വികസനത്തിനും സമൂഹത്തിന്റെ മുന്നേറ്റത്തിനും അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. സേവനത്തില്‍നിന്ന് വിരമിക്കുന്ന അധ്യാപിക സോഫിയയ്ക്ക് യാത്രയയപ്പ് നല്‍കി. മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോര്‍ജ് തകിടിയേല്‍ അനുഗ്രഹ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. സ്‌കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പൂര്‍വ അധ്യാപകരെയും അനധ്യാപകരെയും വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരന്‍, വൈസ് പ്രസിഡന്റ് ഡെയ്‌സി ജോയി, മാനേജര്‍ ഫാ. ജോസഫ് കോയിക്കല്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോസ് ജോസഫ്, ജോഷി വെട്ടിക്കാപ്പിള്ളില്‍, ജിഷ ജോര്‍ജ്, അജേഷ് മുകളേല്‍, അഞ്ജു ജോഷി, എന്‍ ആര്‍ ജയന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സോമിനി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?