കുമളി ചെക്ക് പോസ്റ്റിന് സമീപം വെള്ളക്കെട്ട്: വാഹനയാത്രികര്‍ക്ക് ഭീഷണി
കുമളി ചെക്ക് പോസ്റ്റിന് സമീപം വെള്ളക്കെട്ട്: വാഹനയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയില്‍ കുമളി ചെക്ക് പോസ്റ്റിനു സമീപം രൂപപ്പെട്ട വെള്ളക്കെട്ട് വാഹന-കാല്‍നട യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മഴക്കാലമായതോടെ ഈ കുഴികളില്‍ വെള്ളം നിറഞ്ഞതിനാല്‍ കുഴിയിറിയാതെ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. വലിയ വാഹനങ്ങള്‍ കുഴിയില്‍ വീഴുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മലിനജലം തെറിക്കുന്നത് വ്യാപാരികള്‍ക്കും പ്രതിസന്ധിയാണ്. തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ ദിവസേന ആയിരത്തിലേറെ വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ ഗതാഗതകുരുക്കും രൂക്ഷമാണ്. കുമളി പൊലീസ് സ്റ്റേഷന്‍, എക്‌സൈസ് ഓഫീസ്, ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തരമായി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
What's Your Reaction?






