വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാന ശല്യം രൂക്ഷം
വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാന ശല്യം രൂക്ഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ രാജമുടി ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം 3 കര്‍ഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു. ഏലെ, കാപ്പി, വാഴ്, പ്ലാവ് തുടങ്ങിയവയാണ് നശിപ്പിച്ചതില്‍ ഏറെയും. തുടര്‍ന്ന് രാവിലെ 6ഓടെയാണ് ഇവറ്റകള്‍ കാടുകയറിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പരുന്തുംപാറ, പട്ടുമല മേഖലകളിലാണ് കാട്ടാനക്കൂട്ടമുള്ളത്. വനംവകുപ്പില്‍ വിവരം അറിയിച്ചെങ്കിലും അധികൃതര്‍ സ്ഥലത്തെത്തി കാട്ടാന പോയോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമ്പി, കൊക്ക ഭാഗത്തുനിന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഈ മേഖലകളില്‍ സോളാര്‍ ഫെന്‍സിങ്ങോ, ട്രെന്‍ജോ ഇല്ലാത്തതാണ് ഇവ ജനവാസ മേഖലയിലിറങ്ങാനുള്ള പ്രധാന കാരണം. അടിയന്തരമായി ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം...
What's Your Reaction?






