മൂന്നാര്‍ റോപ്പ് വേ പദ്ധതി: ഡിപിആര്‍ തയാറാക്കല്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
മൂന്നാര്‍ റോപ്പ് വേ പദ്ധതി: ഡിപിആര്‍ തയാറാക്കല്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: മൂന്നാറിന്റെ ടൂറിസം വികസനത്തിനുള്‍പ്പെടെ കരുത്ത് പകരാന്‍ സഹായിക്കുന്ന റോപ്പ് വെ പദ്ധതിക്ക് പ്രതീക്ഷമുളക്കുന്നു. പദ്ധതി നടപ്പാക്കാനുള്ള ആദ്യഘട്ടമെന്ന നിലയില്‍ നാഷണല്‍ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് ഇതുമായി ബന്ധപ്പെട്ട ഡിപിആര്‍ തയാറാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി അടിമാലിയില്‍ പറഞ്ഞു. 18 കിലോമീറ്റര്‍ ദൂരം വരുന്ന കേരളത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ റോപ്പ് വേ പദ്ധതിയാണ് മൂന്നാറില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണായക ഘട്ടത്തിലേക്കാണിപ്പോള്‍ പ്രവേശിച്ചിട്ടുള്ളതെന്നും എം പി വ്യക്തമാക്കി.
What's Your Reaction?






