ശാന്തന്‍പാറയിലെ തമിഴ് വംശജരുടെ തമിഴ്‌നാട്ടിലെ ബന്ധുക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്
ശാന്തന്‍പാറയിലെ തമിഴ് വംശജരുടെ തമിഴ്‌നാട്ടിലെ ബന്ധുക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ഇടുക്കി: ജില്ലയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കൂടുതല്‍ ആരോപണവുമായി കോണ്‍ഗ്രസ്. ശാന്തന്‍പാറയിലെ തമിഴ് വംശജരുടെ തമിഴ്‌നാട്ടിലെ ബന്ധുക്കളെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റുന്നതായാണ് ആക്ഷേപം. ഇതുവരെ കേരളത്തില്‍ വന്നിട്ടില്ലാത്തവര്‍ പോലും ലിസ്റ്റില്‍ ഇടം പിടിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പുതിയ അപേക്ഷകളില്‍ നേരിട്ട് ഹിയറിങ്ങ് നടത്തി നടപടി സ്വീകരിക്കാതെ സിപിഐഎം പ്രാദേശിക നേതാവിന്റെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുന്നതയാണ് ആരോപണം. പഞ്ചായത്തിലെ മുള്ളന്‍തണ്ട്, പുത്തടി, പേതൊട്ടി, ആനയിറങ്കല്‍, വേട്ടുവാന്‍പാറ തുടങ്ങിയ തമിഴ് ഭൂരിപക്ഷ മേഖലകളിലാണ് വ്യാപകമായി ക്രമക്കേട് നടക്കുന്നത്. പഞ്ചായത്തിലെ തൊഴില്‍ ഉറപ്പ് എ ഇ ആയി പ്രവര്‍ത്തിക്കുന്ന ലോക്കല്‍ സെക്രട്ടറി നേതാവ് ഹിയറിങ്ങ് ഉദ്യോഗസ്ഥനെകൊണ്ട് ക്രമക്കേടുകള്‍ നടപ്പിലാക്കുകയാണെന്നും നേതാക്കള്‍ പറയുന്നു. പുതിയ വാര്‍ഡ് വിഭജനം നടത്തിയതിലും ക്രമക്കേട് ഉണ്ടെന്നും പുതിയ വോട്ടര്‍ പട്ടിക ഇറങ്ങുമ്പോള്‍ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
What's Your Reaction?






