നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജ് രജത ജൂബിലി: വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി 

  നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജ് രജത ജൂബിലി: വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി 

Mar 4, 2026 - 11:17
 0
  നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജ് രജത ജൂബിലി: വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സമഗ്ര വികസ പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്‌സ് ഹോസ്റ്റല്‍ എന്നിവയുള്‍പ്പെടെ 11 കോടിയുടെ രൂപയുടെ വികസന പദ്ധതികളാണ് കോളേജില്‍ നടപ്പാക്കുന്നത്.  പുതിയ അക്കാദമിക് ബ്ലോക്കില്‍ ആധുനിക ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സെമിനാര്‍ ഹാളുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഒബിഇ മാതൃക ശക്തിപ്പെടുത്തുന്നതിനും ഈ വികസനം സഹായകരമാകും. ഡിജിറ്റല്‍ ലൈബ്രറി, ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ എന്നിവയും ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനുള്ളില്‍ തന്നെ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട പരിശീലനം, ലൈവ് പ്രൊജക്ടുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാക്കും. എംഎസ്എംഇ യൂണിറ്റുകളുമായും സാങ്കേതിക സ്ഥാപനങ്ങളുമായും സഹകരിച്ച് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇതിലൂടെ പ്ലേസ്‌മെന്റ് സാധ്യതയും സംരംഭകത്വവും വര്‍ധിപ്പിക്കാനാകും. പെണ്‍കുട്ടികള്‍ക്കായി ഫാഷന്‍ ഡിസൈനിങ് ക്ലാസും നിലവില്‍ നടന്നുവരുന്നു. വിദ്യാര്‍ഥികളുടെ ശാസ്ത്ര,സാങ്കേതിക,കലാ മികവുകളും പഠന മികവും ഉയര്‍ത്തുവാന്‍ അടിസ്ഥാന സൗകര്യ വികാസം ഏറെ ഗുണം ചെയ്യും. 1999 ല്‍ സ്ഥാപിതമായ ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ മൂന്ന് ത്രിവത്സര  എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളാണുള്ളത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജയന്‍ പി വിജയന്‍, ശ്രീലത ബിനീഷ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ് ടിഎം ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം സുകുമാരന്‍, പിടിഎ വൈസ് പ്രസിഡന്റ് അഭിലാഷ് കെ സുനു, സ്റ്റാഫ് ക്ലബ് സെക്രട്ടറി നിഷാദ് എ, സംഘാടക സമിതി കണ്‍വീനര്‍ ഡോ. അരുണ്‍ തോമസ്, പ്രിന്‍സിപ്പല്‍ ബീന കെ എന്നിവര്‍ സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow