ഡിവൈഎഫ്‌ഐ സ്വരാജില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി
ഡിവൈഎഫ്‌ഐ സ്വരാജില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി
ഇടുക്കി: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി സ്വരാജില്‍ യുവജന റാലിയും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ബി അനൂപ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി നിയാസ് അബു, നേതാക്കളായ അജോ സെബാസ്റ്റ്യന്‍, ലിജോ ജോസഫ്, സെബിന്‍ തോമസ്, ആശ സോമന്‍, ശ്യാം സാബു, ബോബിറ്റ് ആന്റണി, സി എസ് സോമേഷ്, അരുണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. റാലിയില്‍ നിരവധിപേർ അണിനിരന്നു.
What's Your Reaction?