വെള്ളത്തൂവലില്‍ സൈക്കിളിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു 

വെള്ളത്തൂവലില്‍ സൈക്കിളിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു 

Apr 21, 2026 - 17:52
 0
വെള്ളത്തൂവലില്‍ സൈക്കിളിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു 
This is the title of the web page

ഇടുക്കി: വെള്ളത്തൂവല്‍ പന്നിയാറുകുട്ടിയില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാറുകുട്ടി മണ്ണായത്ത് സാബു(48) ആണ് മരിച്ചത്. റോഡ് സൈഡിലൂടെ നടന്ന് പോകുകയായിരുന്ന സാബുവിനെ വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന സൈക്കിള്‍ വന്നിടിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 4ഓടെയാണ് അപകടം.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow