മൂന്നാറില്‍ വനിതാ തൊഴിലാളികള്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഫൈനല്‍ 26-ന്
മൂന്നാറില്‍ വനിതാ തൊഴിലാളികള്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഫൈനല്‍ 26-ന്
ഇടുക്കി: മലയോരത്തിന്റെ ഫുട്‌ബോള്‍ പെരുമയ്ക്ക് പുതിയൊരു അധ്യായംകുറിച്ച് മൂന്നാറിലെ തേയില തോട്ടങ്ങളില്‍നിന്നുള്ള വനിതാ തൊഴിലാളികള്‍ മൈതാനത്തിറങ്ങുന്നു. ആദ്യമായാണ് മൂന്നാറിന്റെ മണ്ണില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ എസ്റ്റേറ്റ് മേഖലകളില്‍നിന്നുള്ള വനിതാ താരങ്ങളെ ആറ് ടീമുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കൊടുവില്‍ ഗുണ്ടുമല ലോവര്‍ ഡിവിഷനും തെന്മല ലോവര്‍ ഡിവിഷനും ഫൈനലില്‍ പ്രവേശിച്ചു. 26ന് തെന്മല ഗ്രൗണ്ടില്‍ കലാശപ്പോരാട്ടം നടക്കും.
What's Your Reaction?