സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

ഇടുക്കി: കേരള ഹോക്കിയും ഹോക്കി ഇടുക്കിയും ചേര്‍ന്ന് സ്വരാജ് സയണ്‍ സ്‌കൂളില്‍ ഹോക്കി സ്റ്റിക്കുകള്‍ വിതരണം ചെയ്തു. കേരള ഹോക്കി വൈസ് പ്രസിഡന്റ് മിനി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും കായികപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വണ്ടി ഷൈന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സമ്മര്‍ ഇന്‍ സയണ്‍ എന്ന പേരില്‍ സ്‌കൂളില്‍ പരിശീലന പരിപാടി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹോക്കി സ്റ്റിക്കുകള്‍ വിതരണം ചെയ്തത്. വിദഗ്ധ പരിശീലനത്തിനുശേഷം മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ പരിശീലനം നല്‍കുമെന്ന് ഷൈന്‍ അക്കാദമി ചെയര്‍മാന്‍ വിനോസണ്‍ ജേക്കബ് പറഞ്ഞു.സ്‌കൂള്‍ മാനേജര്‍ ഫാ. മ്മാനുവല്‍ കിഴക്കേതലയ്ക്കല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. റാണി ജോസ്, കാഞ്ചിയാര്‍ പഞ്ചായത്തംഗം റോയി എവറസ്റ്റ്, ഇടുക്കിയുടെ ഹോക്കി സെക്രട്ടറി റിജോ ഡോമി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






