കേരള പൊലീസ് അസോസിയേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു
കേരള പൊലീസ് അസോസിയേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു

ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന് മുന്നോടിയായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അണക്കര മോണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ 11 ടീമുകള്‍ മത്സരിക്കും. 26ന് രാജാക്കാടാണ് ജില്ലാ കണ്‍വന്‍ഷന്‍ നടക്കുന്നത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ അധ്യക്ഷനായി. കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മനോജ് കുമാര്‍ ഇ ജി, സംസ്ഥാന നിര്‍വാഹക സമിതി അംഗം സജു രാജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്ര. ജോയി തെക്കനാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






