കട്ടപ്പനയില്‍ മാനസികാരോഗ്യ ദിനാചരണം നടത്തി
കട്ടപ്പനയില്‍ മാനസികാരോഗ്യ ദിനാചരണം നടത്തി

ഇടുക്കി: ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യ കേരളവും വൊസാര്‍ഡും വിവിധ സംഘടനകളുംചേര്‍ന്ന് മാനസികാരോഗ്യ ദിനാചരണം നടത്തി. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 'ദുരന്തങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കുമിടയില്‍ മാനസികാരോഗ്യം കൈവരിക്കാം' എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എന്‍ മുഖ്യപ്രഭാഷണം നടത്തി. വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി ദിനാചരണ സന്ദേശം നല്‍കി. ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിസ്റ്റ് ഡോ. ബബിന്‍ ജെ തുറയ്ക്കല്‍ വിഷയാവതരണം നടത്തി. മാനസികാരോഗ്യ ദിനാചരണ പോസ്റ്റര്‍ ഡോ. സതീഷ് കെ.എന്‍ നഗരസഭ ചെയര്‍പേഴ്‌സന് നല്‍കി പ്രകാശനം ചെയ്തു. മാനസികാരോഗ്യ ദിനം തീം ഫാ. ജോസ് ആന്റണി, കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക്ക് നല്‍കി പ്രകാശനം ചെയ്തു. മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. മെറിന്‍ പൗലോസ് ക്ലാസെടുത്തു. കട്ടപ്പന ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ രാജേഷ് വി.എസ്, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ഷൈലാഭായി വി.ആര്‍, ഉപ്പുതറ സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആന്റണി കെ ടി, കട്ടപ്പന താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍, ഡിഎംഎച്ച്പി പ്രൊജക്ട് ഓഫീസര്‍ ഷൈന്‍ ജോസ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നീന എം ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍,ആശാവര്‍ക്കര്‍മാര്‍, ജില്ലാ മാനസികാരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






