സേനാപതി ലയണ്‍സ് ക്ലബ് ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും നടത്തി
സേനാപതി ലയണ്‍സ് ക്ലബ് ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും നടത്തി
ഇടുക്കി: സേനാപതി ലയണ്‍സ് ക്ലബ്ബിന്റെ കുടുംബ സംഗവും ക്രിസ്മസ് ന്യൂയര്‍ ആഘോഷവും നടന്നു.
പ്രസിഡന്റ് വി ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യവും കുടുംബബന്ധങ്ങളുടെ ശക്തിയും സംരക്ഷിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ സാമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കേക്കുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും മാജിക് ഷോയും നടത്തി. സേവനപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമുള്ള സേനാപതി ലയണ്‍സ് ക്ലബ്ബിന്റെ ഈ ആഘോഷം, സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും , പുതുവത്സരത്തിന്റെ പ്രതീക്ഷകളുടെയും സൗഹൃദത്തിന്റെയും പ്രതിഫലനമായി. ബേസില്‍ വര്‍ഗീസ്, ബിജു പി പി, മനോജ് കെ കെ, ജോര്‍ജ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?