കട്ടപ്പന നഗരസഭ വികസന സദസ് 18ന്
കട്ടപ്പന നഗരസഭ വികസന സദസ് 18ന്

ഇടുക്കി: കട്ടപ്പന നഗരസഭ വികസന സദസ് 18ന് രാവിലെ 10ന് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിവരിക്കുന്ന ഡോക്യുമെന്ററിയും നഗരസഭയുടെ പദ്ധതികളെക്കുറിച്ചുള്ള വീഡിയോയും പ്രദര്‍ശിപ്പിക്കും. വികസന പദ്ധതികളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. മനോജ് എം തോമസ്, എം സി ബിജു, എസ് എസ് ശ്യാം, സി എസ് അജേഷ്, സുധര്‍മ മോഹനന്‍, ഷാജി കൂത്തോടിയില്‍, ഗിരീഷ് മാലിയില്‍, ബെന്നി കുര്യന്‍, ബിന്ദുലത രാജു, ഷജി തങ്കച്ചന്‍, ധന്യ അനില്‍, സിജോമോന്‍ ജോസ്, പി എം നിഷാമോള്‍, സത്യജിത്ത്, ബിന്‍സി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






