രമേശ് ചെന്നിത്തല നയിക്കുന്ന 'വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ്' വാക്കത്തോണ്‍ 21ന് കട്ടപ്പനയില്‍

രമേശ് ചെന്നിത്തല നയിക്കുന്ന 'വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ്' വാക്കത്തോണ്‍ 21ന് കട്ടപ്പനയില്‍

Oct 16, 2025 - 17:24
Oct 16, 2025 - 17:30
 0
രമേശ് ചെന്നിത്തല നയിക്കുന്ന 'വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ്' വാക്കത്തോണ്‍ 21ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചുവരുന്ന 'വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ്' വാക്കത്തോണ്‍ 21ന് കട്ടപ്പനയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2ന് സ്‌കൂള്‍ക്കവലയില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും. ആത്മീയനേതാക്കള്‍, സാംസ്‌കാരിക പ്രതിനിധികള്‍, വിവിധമേഖലകളില്‍ നിന്നുള്ള പ്രതിഭകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത ടി ഷര്‍ട്ടുകളും വിതരണം ചെയ്യും. കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. പരിപാടിയുടെ പ്രചരണാര്‍ഥം റീല്‍സ് തയാറാക്കല്‍ മത്സരവും സംഘടിപ്പിക്കുന്നു. 10000 രൂപയാണ് സമ്മാനം. തയാറാക്കുന്ന വീഡിയോകള്‍ 18നകം സംഘാടകര്‍ക്ക് അയച്ചുനല്‍കണം. 
മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രൗഡ് കേരളയുടെ ചീഫ് പാര്‍ട്ണറായ രമേശ് ചെന്നിത്തല എല്ലാ ജില്ലകളിലും വോക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ് വാക്കത്തോണ്‍ നടത്തിവരുന്നത്. പ്രായ, ലിംഗഭേദമില്ലാതെ വിദ്യാസമ്പന്നര്‍പോലും ലഹരിക്കടിമകളായി മാറുന്നു. പൊതുഇടങ്ങളിലും വീടുകള്‍ കയറിയും നിരപരാധികളെ ആക്രമിക്കാനും കൊലചെയ്യാനും ഇവര്‍ മടിക്കുന്നില്ല. കേരളത്തിലെ ഭാവിതലമുറയെ രക്ഷിക്കാന്‍ നിലവിലുള്ള പ്രതിരോധനടപടികള്‍ക്കും സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചുവരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ഇ എം ആഗസ്തി, കണ്‍വീനര്‍ ജോയി വെട്ടിക്കുഴി, അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമൂട്ടില്‍, വി ഡി എബ്രാഹം, കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്‍, സുമിത്ത് മാത്യു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow