മിഷന്‍ റിയല്‍ ടൈംസ് മോണിറ്ററിങ് പദ്ധതി മാങ്കുളത്ത് ആരംഭിച്ചു
മിഷന്‍ റിയല്‍ ടൈംസ് മോണിറ്ററിങ് പദ്ധതി മാങ്കുളത്ത് ആരംഭിച്ചു

ഇടുക്കി: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മിഷന്‍ റിയല്‍ ടൈംസ് മോണിറ്ററിങ് പദ്ധതിയ്ക്ക് മാങ്കുളത്ത് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഹെറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ പറഞ്ഞു. വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കിംസ് ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ ധനസഹായത്തോടെയും ഇടുക്കി എന്‍ജിനീയറിങ് കോളേജിന്റെ സാങ്കേതിക സഹായത്തോടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് അടിസ്ഥാനമാക്കിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ട്രയല്‍ റണ്‍ വിജയിച്ചതായും വനപാലകര്‍ അറിയിച്ചു. ജനവാസ മേഖലകള്‍ക്കരികെ കാട്ടാനയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിച്ചാല്‍ ജനവാസ മേഖലയിലേക്കെത്തും മുമ്പെ അവയെ വനത്തിലേക്ക് തുരത്താന്‍ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
What's Your Reaction?






