വെണ്‍മണി- ആനക്കുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
വെണ്‍മണി- ആനക്കുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി

ഇടുക്കി: വെണ്‍മണി- ആനക്കുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലുള്‍പ്പെടുത്തി 6.56 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. വെണ്‍മണി, പുളിക്കത്തൊട്ടി, എടത്തന, ഏണിത്താഴം, ആനക്കുഴി റോഡ് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കൂടിയാണ് കടന്നുപോകുന്നത്. 6 കീലോമീറ്ററാണ് ദൂരം. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എംഎ ബിജു അധ്യക്ഷനായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എന്‍ജിനീയര്‍ സുധീന കെഎം പദ്ധതി വിശദ്ധികരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, കേരളാ കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് സണ്ണി കളപ്പുര, ഷൈ മോന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഷാജി കണ്ണാശേരി, ഓവര്‍സിയര്‍ ജിനു എംജി, പട്ടയക്കുടി ഊരുമൂപ്പന്‍ ബിബിന്‍ കെആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






