കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതി ആഘോഷം: പൂര്‍വ അധ്യാപക സംഗമം 11ന്
കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതി ആഘോഷം: പൂര്‍വ അധ്യാപക സംഗമം 11ന്

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂര്‍വ അധ്യാപക സംഗമം ഗുരുസാഗരം 2025 11ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് ഉദ്ഘാടനം ചെയ്യും. ജൂലൈ 17ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച വിദ്യാലയം ഇന്ന് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നാണ്. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂലൈ 17ന് പ്രയാണം @ 70 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം, ലഹരിവിരുദ്ധ കാമ്പയിന്‍, കലാകായിക മത്സരങ്ങള്‍, പഠനയാത്രകള്‍, പട്ടംകോളനി ചരിത്ര ഗവേഷണം, സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കല്‍, ടാലന്റ് ഹണ്ട്, അഗ്രി ഫെസ്റ്റ്, സ്നേഹവീട് നിര്‍മാണം തുടങ്ങിയ നിരവധി പവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രമേശ് കൃഷ്ണന്‍, വര്‍ക്കിങ് ചെയര്‍മാന്‍ വിജയന്‍ പിള്ള, പ്രിന്‍സിപ്പല്‍ സീമ മാത്യു, ഹെഡ്മാസ്റ്റര്‍ ജോണ്‍ മാത്യു, ജോമോന്‍ താന്നിക്കല്‍, ബിന്ദു ജയകുമാര്‍, കെ അംബുജാക്ഷന്‍, എന്‍ പ്രജിത, എന്‍ അജിത എന്നിവര്‍ പറഞ്ഞു.
What's Your Reaction?






