പൊന്മുടി ജലാശയത്തില്‍ അസ്ഥികൂടം കണ്ടെത്തി
പൊന്മുടി ജലാശയത്തില്‍ അസ്ഥികൂടം കണ്ടെത്തി

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കൊമ്പൊടിഞ്ഞാല്‍ ഭാഗത്ത് അസ്ഥികൂടം കണ്ടെത്തി. രണ്ടുമാസം പഴക്കമുള്ള പുരുഷന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടമാണ് ജലാശയത്തിന്റെ കരയില്‍ കണ്ടെത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് അസ്ഥികൂടം ദൃശ്യമായത്. അടിവസ്ത്രം ധരിച്ചനിലയിലാണ്. വെള്ളത്തൂവല്‍ പൊലീസ് നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
What's Your Reaction?






