പുല്ലുമേട് ഗവ. എല്‍പി സ്‌കൂള്‍ പരിസരം വൃത്തിയാക്കി ബിജെപി പ്രവര്‍ത്തകര്‍
പുല്ലുമേട് ഗവ. എല്‍പി സ്‌കൂള്‍ പരിസരം വൃത്തിയാക്കി ബിജെപി പ്രവര്‍ത്തകര്‍

ഇടുക്കി: ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലുമേട് ഗവ. എല്‍പി സ്‌കൂള്‍ പരിസരം വൃത്തിയാക്കി. പ്രസിഡന്റ് ഒ എസ് ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പരിസരത്ത് കാട് വളര്‍ന്നുനിന്നിരുന്നത് വിദ്യാര്‍ഥികള്‍ക്ക് കളിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ ശുചീകരിക്കുന്നതിന് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. നേതാക്കന്മാരും പ്രവര്‍ത്തകരും സ്‌കൂള്‍ ജീവനക്കാരും, പ്രദേശവാസികളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
What's Your Reaction?






