സേനാപതി വട്ടപ്പാറ ശ്രീമഹാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി
സേനാപതി വട്ടപ്പാറ ശ്രീമഹാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി
ഇടുക്കി: എസ്എന്‍ഡിപി യോഗം വട്ടപ്പാറ ശാഖയുടെ കീഴിലുള്ള സേനാപതി വട്ടപ്പാറ ശ്രീമഹാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. പറവൂര്‍ രാകേഷ് തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും. ആറുദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍ താലപ്പൊലി ഘോഷയാത്ര, കളഭാഭിഷേകം, നിര്‍മാല്യദര്‍ശനം, മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. സതീഷ് ശാന്തി, വിഷ്ണു ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 24ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. പ്രസിഡന്റ് യു എം രവി, സെക്രട്ടറി ശ്യാമള സാജു, യൂണിയന്‍ കമ്മിറ്റിയംഗം ടി വി സന്തോഷ്, വനിതാസംഘം പ്രസിഡന്റ് സ്മിത പ്രസാദ്, സെക്രട്ടറി അനുമോള്‍ കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?