വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി: തങ്കമണി സഹകരണ ആശുപത്രിയില്‍ നടീല്‍ ഉത്സവം
വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി: തങ്കമണി സഹകരണ ആശുപത്രിയില്‍ നടീല്‍ ഉത്സവം

ഇടുക്കി: വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി തങ്കമണി സഹകരണ ആശുപത്രി വളപ്പില്‍ പച്ചക്കറി കൃഷി തുടങ്ങി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ആശുപത്രി വിളപ്പില്‍ 550 പച്ചക്കറിത്തൈകള്‍ നട്ടു. ജൈവവളം ഉപയോഗിച്ചാണ് കൃഷി.
സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു വിനു, വൈസ് പ്രസിഡന്റ് കെ പി സുമോദ്, മാനേജിങ് ഡയറക്ടര്‍ സജി തടത്തില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം കെ അനീഷ്, ജി ജോസ്, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സിസ്, റിലേഷന്‍ഷിപ്പ് മാനേജര്‍ ജസ്റ്റിന്‍ ബേബി, നഴ്‌സിങ് സൂപ്രണ്ട് ആന്‍ മാത്യു എന്നിവര്‍ സംസാരിച്ചു
What's Your Reaction?






