എല്‍ഡിഎഫ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി

എല്‍ഡിഎഫ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി

Feb 17, 2026 - 10:41
 0
എല്‍ഡിഎഫ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിനെതിരെ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് ഭരണസമിതി. മുന്‍കാലങ്ങളില്‍ പദ്ധതി വിനിയോഗത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലെന്ന് ഖ്യാദി നേടിയ പഞ്ചായത്തിനെ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ എത്തിക്കാനുള്ള ശ്രമമാണ് യുഡിഎഫ് ഭരണസമിതി നടപ്പിലാക്കുന്നത്. മണിയാറന്‍കുടി ഓപ്പണ്‍ ജിം, തടിയമ്പാട് ബസ് സ്റ്റാന്‍ഡ് നിര്‍മാണം, ചെറുതോണിയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉള്‍പ്പെടെ മുന്‍ ഭരണസമിതി എടുത്ത പദ്ധതികളില്‍ പലതും മാറ്റേണ്ടിവന്നത് സ്ഥലം ലഭ്യമാകാത്തതും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഉള്‍പ്പടെ അനുമതി ലഭ്യമാകാത്തതിനാലുമാണ്. പദ്ധതിയുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ അവശേഷിക്കേ ഇതിനായി അനുവദിച്ച തുക ലാപ്‌സായി പോകാതിരിക്കാനാണ് പ്രതിപക്ഷ അംഗങ്ങളുടെ  സാന്നിധ്യത്തില്‍ കമ്മിറ്റിയില്‍ തീരുമാനമെടുത്തത്. ഗാന്ധിനഗറില്‍ ഭവന നിര്‍മാണ പദ്ധതിക്ക് എല്‍ഡിഎഫ് ഭരണസമിതി ഗുണഭോക്ത്ര ലിസ്റ്റ് പോലും തയാറാക്കാതെ പണം നഷ്ടപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുന്നത് മുന്‍ ഭരണസമിതിയുടെ ജാള്യത മറച്ചുവക്കാനാണെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ മാറ്റിവച്ച ഒരു പദ്ധതിയും മുടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാരില്‍നിന്ന് ഫീസിബിലിറ്റി ലഭ്യമാകുന്ന സ്ഥലം സറണ്ടര്‍ ചെയ്ത് കിട്ടുന്ന മുറയ്ക്ക് ഫണ്ട് മാറ്റിവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഗാന്ധിനഗറിലെ അര്‍ഹരായവരുടെ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കി ഭവന നിര്‍മാണത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ആന്‍സി തോമസ്, വൈസ് പ്രസിഡന്റ് സെലിന്‍ വി എം, പഞ്ചായത്തംഗങ്ങളായ സിബി തകരപ്പിള്ളി, ജോസഫ് പി പി, ടിന്റു സുഭാഷ്, റിന്‍സി സിബി, സാലി ബാബു, ഷോബി ജയ്‌സണ്‍, കലേഷ് സി ജി, രവി സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow