നെടുങ്കണ്ടം പാറത്തോട്ടില്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നു 

നെടുങ്കണ്ടം പാറത്തോട്ടില്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നു 

Feb 16, 2026 - 18:35
 0
നെടുങ്കണ്ടം പാറത്തോട്ടില്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നു 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പാറത്തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയോരത്ത് പാറത്തോട് ടൗണിന്‌സമീപമാണ് പത്തിലധികം പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവയിലധികവും കാക്കകളാണ്. മാടത്ത പക്ഷികളും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ പക്ഷികള്‍ ചത്തു വീഴുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. രാസപഥാര്‍ഥങ്ങള്‍ കലര്‍ന്ന ഭക്ഷണാവശിഷ്ടങ്ങളോ വൈദ്യുതാഘാതമോ ആവാം കാരണമെന്നാണ് പ്രഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവില്‍ ചത്തു കിടക്കുന്ന പക്ഷികളുടെ അവശിഷ്ടങ്ങള്‍ക്ക് ദിവസങ്ങള്‍ പഴക്കം ഉള്ളതിനാല്‍ വിദഗ്ധ പരിശോധന സാധ്യമല്ല. വീണ്ടും സമാന സാഹചര്യമുണ്ടായാല്‍ വിദഗ്ധ പരിശോധന നടത്തുമെന്നും പ്രദേശത്ത് നിരീക്ഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow