ഭൂമി പതിവ് നിയമഭേദഗതിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ കൂട്ടധർണ്ണ
ഭൂമി പതിവ് നിയമഭേദഗതിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ കൂട്ടധർണ്ണ

ഭൂമി പതിവ് നിയമഭേദഗതിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധർണ്ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
1960ലെ കേരള ഭൂമിപതിവ് നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് പട്ടയ വസ്തുക്കളില്‍ വീടുവയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ വാണിജ്യ നിര്‍മാണങ്ങളും കൂടി നടത്താന്‍ അനുവദിക്കും വിധം 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ നാലാം ചട്ടവും 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങളിലെ മൂന്നാം ചട്ടവും ഗസറ്റ് വിജ്ഞാപനത്തിലൂടെ മുന്‍കാല പ്രാബല്യത്തോടെ ഭേതഗതി ചെയ്യണമെന്നും ജില്ലയിലാകമാനം 13 വില്ലേജുകളില്‍ നിലനില്‍ക്കുന്ന നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഭൂനിയമ ഭേതഗതി ക്രമവല്‍ക്കരണം പ്രാബല്യത്തിലാകുന്ന മുറയ്ക്ക് ജില്ലയിലെ ജനങ്ങള്‍ 90 ശതമാനവും ചട്ടലംഘകരായിത്തീരും. ഒപ്പം വലിയ തുക ക്രമവല്‍ക്കരണ ഫൈനായി നല്‍കേണ്ടിയും വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷൈനി സണ്ണി ചെറിയാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് ആനക്കല്ലില്‍, ടോമി തെങ്ങുപള്ളിൽ, പി.ജെ. ബാബു, പി.എസ്. മേരീദാസന്‍, ലീലാമ്മ ബേബി,സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍, സിജു ചക്കുമൂട്ടിൽ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






