അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നേരപ്പേല്‍ സിബി തോമസാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സിബിയും ഭാര്യാ മാതാവ് വത്സലയുമാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി വയറുവേദനയും ദേഹാസ്വസ്ഥതയും ഉണ്ടായിരുന്നു. തുടര്‍ന്ന് മുറിയില്‍ വിശ്രമിക്കുകയായിരുന്ന സിബിയെ രാവിലെ വിളിക്കാന്‍ ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വല്‍സമ്മ അയല്‍വാസികളെയും പൊലീസിലും വിവരം അറിയിച്ചു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. ഭാര്യ സലോമി വിദേശത്താണ്. മക്കള്‍: സിനി, ശിമ്പിന. പോസ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയശേഷം സംസ്‌കാരം പിന്നീട്.
What's Your Reaction?






