ധീരജ് രക്തസാക്ഷി ദിനചാരണം ഇന്ന് ചെറുതോണിയില്‍: എ എ റഹീം ഉദ്ഘാടനം ചെയ്യും
ധീരജ് രക്തസാക്ഷി ദിനചാരണം ഇന്ന് ചെറുതോണിയില്‍: എ എ റഹീം ഉദ്ഘാടനം ചെയ്യും

ഇടുക്കി: ഇടുക്കി എന്‍ജിനിയറിങ് കോളേജില്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ രണ്ടാമത് രക്തസാക്ഷി ദിനാചാരണം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ ധീരജിന്റെ സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, വിദ്യാര്‍ഥി കൂട്ടായ്മ എന്നിവ സംഘടിപ്പിക്കും. മൂന്നിന് ചെറുതോണിയില്‍ റാലിയും അനുസ്മരണ സമ്മേളനവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അനുസ്മരണ പ്രഭാഷണം നടത്തും. എം എം മണി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ്, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജിനിഷ രാജന്‍, സഞ്ജീവ് സഹദേവന്‍ തുടങ്ങിയവര്‍ സംസാരിക്കും. റാലിയില്‍ നിരവധി വിദ്യാര്‍ഥികള്‍ അണിനിരക്കും
What's Your Reaction?






