വാട്ടര്‍ടാങ്കിന് മുകളില്‍ അതിഥി മന്ദിരം നിര്‍മിച്ച് ജല അതോറിറ്റി

വാട്ടര്‍ടാങ്കിന് മുകളില്‍ അതിഥി മന്ദിരം നിര്‍മിച്ച് ജല അതോറിറ്റി

Feb 27, 2026 - 16:20
 0
വാട്ടര്‍ടാങ്കിന് മുകളില്‍ അതിഥി മന്ദിരം നിര്‍മിച്ച് ജല അതോറിറ്റി
This is the title of the web page

ഇടുക്കി: വാട്ടര്‍ടാങ്കിന് മുകളില്‍ നിര്‍മിച്ച അതിഥി മന്ദിരങ്ങള്‍ നിര്‍മിക്കുന്ന നവീന പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജലവിതരണത്തിന് പുറമെ 'നോണ്‍ വാട്ടര്‍ ഇന്‍കം' കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജല അതോറിറ്റി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടമായി ചെറുതോണിയിലും പൈനാവിലുമാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അതിഥി മന്ദിരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൈനാവ് സബ് ഡിവിഷന്‍ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെയും ഗസ്റ്റ് ഹൗസുകളുടെയും ഉദ്ഘാടനമാണ് വെള്ളിയാഴ്ച നടന്നത്. ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകളുടെയും വാട്ടര്‍ ടാങ്കുകളുടെ മുകളിലും താഴെയുമായിട്ടാണ് മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സാധ്യതകളും ഒരുമിപ്പിക്കുന്ന ഈ സംരംഭം വകുപ്പിന് പുതിയ വരുമാന മാര്‍ഗം തുറക്കുമെന്നാണ് വിലയിരുത്തല്‍. ചെറുതോണിയില്‍ 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കിന് മുകളിലായി 2 സ്യൂട്ട് റൂമുകളും 4 ഡീലക്‌സ് റൂമുകളും സജ്ജീകരിച്ചു. 200 പേര്‍ക്ക് ഇരിക്കാവുന്ന 'പെരിയാര്‍' കോണ്‍ഫറന്‍സ് ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനാകുന്നതും പ്രധാന ആകര്‍ഷണമാണ്. പൈനാവില്‍ 2.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റിന് താഴെയായി 3 സ്യൂട്ട് റൂമുകളും 2 സാധാരണ റൂമുകളും സജ്ജമാക്കി. രണ്ടിടത്തും വിശാലമായ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. മാര്‍ച്ച് 15 മുതല്‍ ജല അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാകും. പദ്ധതി വിജയകരമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഗസ്റ്റ് ഹൗസുകള്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow