എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാതല സെമിനാര്‍ ചെറുതോണിയില്‍ നടത്തി
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാതല സെമിനാര്‍ ചെറുതോണിയില്‍ നടത്തി

ഇടുക്കി: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാതല സെമിനാര്‍ ചെറുതോണിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മെറീന ജോണ്‍ അധ്യക്ഷയായി. എം ജെ മാത്യു ക്ലാസെടുത്തു. മഹാത്മാഗാന്ധി- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ക്ഷേമനിധി ബോര്‍ഡുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ പി സുമോദ്, മുഹമ്മദ് ഫൈസല്‍, നിശാന്ത് വി ചന്ദ്രന്‍, പ്രഭാ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






