എന്‍ഡിഎ സ്‌നേഹയാത്ര
എന്‍ഡിഎ സ്‌നേഹയാത്ര

ഇടുക്കി: ക്രിസ്മസിനോടനുബന്ധിച്ച് എന്‍ഡിഎ നടത്തിവരുന്ന സ്‌നേഹ യാത്ര തുടരുന്നു. കഴിഞ്ഞ 21ന് ആരംഭിച്ച പരിപാടി 31 വരെ നടക്കും. ക്രൈസ്തവ ഭവനങ്ങളും ക്രൈസ്തവ പുരോഹിതന്‍മാരെയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് സന്ദേശം കൈമാറുന്നു.ബിജെപി ജില്ലാ പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി സന്തോഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ് എന്നിവര്‍ കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമം സന്ദര്‍ശിച്ചു. സുപ്പീരിയര്‍ ഫാ. കെ ബി പ്രദീഷിനെ ആശംസ അറിയിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്റെ ഭവനത്തിലെത്തി എന്‍ഡിഎ നേതാക്കള്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
What's Your Reaction?






