ചിന്നക്കനാലില്‍ വിദ്യാര്‍ഥിയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു
ചിന്നക്കനാലില്‍ വിദ്യാര്‍ഥിയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു
ഇടുക്കി: ചിന്നക്കനാലില്‍ വിദ്യാര്‍ഥിയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. ചിന്നക്കനാല്‍ വിലക്കല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി വിനോദിനെയാണ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്. കാര്യമായ പരിക്കില്ലാത്തതിനെതുടര്‍ന്ന് വിദ്യാര്‍ഥി സ്‌കൂളിലേക്ക് പോയിരുന്നു. ഉച്ചക്ക് ശേഷം കൈക്കും തോളിനും വേദന അനുഭവപ്പെടുകയും രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് ശാന്തന്‍പാറ പൊലീസ് അറിയിച്ചു.
What's Your Reaction?