മൂന്നാറില്‍ പുഴയില്‍വീണ രാജസ്ഥാന്‍ സ്വദേശിയെ രക്ഷപ്പെടുത്തി
മൂന്നാറില്‍ പുഴയില്‍വീണ രാജസ്ഥാന്‍ സ്വദേശിയെ രക്ഷപ്പെടുത്തി

ഇടുക്കി: മൂന്നാറില്‍ പുഴയില്‍വീണ ഇതര സംസ്ഥാനക്കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശിയാണ് മുതിരപ്പുഴയില്‍ അപകടത്തില്‍പെട്ടത്. പഴയ മൂന്നാര്‍ മൂലക്കടയ്ക്കുസമീപമാണ് അപകടം. വഴിയോരക്കടകളിലെ ആളുകളാണ് യുവാവ് പുഴയിലൂടെ ഒഴുകിവരുന്നത് കണ്ടത്. ഉടന്‍ അഗ്നിരക്ഷാസേനയേയും പൊലീസിലും വിവരമറിയിച്ചു. ഒഴുകിവന്ന യുവാവ് പുഴയോരത്തെ ചെടിയില്‍ പിടിച്ചുകിടന്നു. അഗ്നിരക്ഷാസേന ഡ്രൈവര്‍ രാകേഷ് പുഴ നീന്തിക്കടന്ന് യുവാവിന്റെ അടുത്തെത്തിയെങ്കിലും നീരൊഴുക്ക് ശക്തമായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് സേനാംഗങ്ങള്‍ ഡിടിപിസിയുടെ ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തി. തുടര്‍ന്ന് മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
What's Your Reaction?






