ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓണം ആഘോഷിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: സഹായ കേന്ദ്ര ചാരിറ്റിബിള്‍ ട്രസ്റ്റ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓണ സദ്യ നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാഥിതിയായിരുന്നു. ലോകമെമ്പാടും വിഘടന വാദവും വര്‍ഗീയ വാദവും ആളിക്കത്തുമ്പോള്‍ മലയാളികളുടെ സാംസ്‌കാരിക തനിമയാ ഓണാഘോഷം മനുഷ്യ മനസുകള്‍ക്ക് സാമൂഹ്യ അവബോധം ഉയര്‍ത്തികൊണ്ട് വരാന്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 23 വര്‍ഷമായി സഹായ കേന്ദ്ര ചരിറ്റബിള്‍ ട്രസ്റ്റ് ഓണസദ്യ നല്‍കുന്നുണ്ട്. ട്രസ്റ്റ് ചെയര്‍മാന്‍ എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എം ഡി അര്‍ജുനന്‍, ഡോ. ദീപാ മാത്യു, പി എന്‍ സതീശന്‍, കെ എം ജലാലുദീന്‍, ഷിജോ തടത്തില്‍, കെ ജെ ജോയി, പാസ്റ്റര്‍ജി ജോ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






