സിപിഐ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു
സിപിഐ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും വസ്ത്രങ്ങളും വിതരണം ചെയ്ത് സിപിഐ. മാട്ടുകട്ട ബ്രാഞ്ച് കമ്മിറ്റി ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന്് സെക്രട്ടറി ബിന്ദു മോഹനന്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയംഗം പി. ജെ ജിജിമോന്‍ നേതൃത്വത്തില്‍ മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് വസ്ത്രങ്ങളും ഓണകിറ്റുകളും വിതരണം ചെയ്തത്. ഇതോടൊപ്പം തിരുവോണ നാളില്‍ ബ്രാഞ്ചിലെ കുടുംബാംഗങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് വനിത സാംസ്‌കാരിക നിലയത്തില്‍ ഓണാഘോഷവും സംഘടിപ്പിച്ചു.
What's Your Reaction?






