കഞ്ചാവ് കേസ് പ്രതിക്ക് സിപിഐ എം നേതാക്കളുമായി ബന്ധമെന്ന് യൂത്ത് കോണ്‍ഗ്രസ്

കഞ്ചാവ് കേസ് പ്രതിക്ക് സിപിഐ എം നേതാക്കളുമായി ബന്ധമെന്ന് യൂത്ത് കോണ്‍ഗ്രസ്

Feb 1, 2025 - 19:14
 0
കഞ്ചാവ് കേസ് പ്രതിക്ക് സിപിഐ എം നേതാക്കളുമായി ബന്ധമെന്ന് യൂത്ത് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: വെള്ളിയാഴ്ച മേലേ ചിന്നാറില്‍ നിന്ന് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ ജോച്ചന്‍ മൈക്കിളിന് സിപിഐ എമ്മിലെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി. ഈ ബന്ധങ്ങള്‍ മറയാക്കിയാണ് ഇയാള്‍ ലഹരി ഇടപാടുകള്‍ നടത്തുന്നത്. ഇതിന് മുമ്പും പല തവണ ജോച്ചനെ ലഹരി കച്ചവടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ സിപിഐ എം സ്വാധീനം ഉപയോഗിച്ച് അളവില്‍ കുറവ് കാണിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയും വീണ്ടും കഞ്ചാവ് വില്‍പ്പന തുടരുകയുമാണെന്നും ഇവര്‍ പറഞ്ഞു. നമ്മുടെ നാട്ടിലെ നിരവധി ചെറുപ്പക്കാരെ മയക്കുമരുന്നിന്റെ വില്‍പ്പനക്കാര്‍ ആക്കുകയും ഉപഭോക്താക്കള്‍ ആക്കുകയും ചെയ്യുന്നതിന് വലിയ ഒരുലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് അതിന് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തികളില്‍ ഒരു കണ്ണി മാത്രം ആണ് അറസ്റ്റ് ചെയ്യപ്പെട്ട ജോച്ചന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ലഹരി ഇടപാടുകളും സമൂഹിക വിപത്തുകളിലും പങ്കെടുക്കുന്നവരെ വിലക്കാന്‍ സിപിഐ എം തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ശക്തമായ നിയമ സമര പോരാട്ടങ്ങള്‍ നടത്തുമെന്നും വാത്തിക്കുടി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ ജോയി, നേതാക്കളായ ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ ജോയി, സിബി മാത്യു, റോബിന്‍ ജോര്‍ജ്, അനല്‍ മോന്‍ സെബാസ്റ്റ്യന്‍, ജയേഷ് സി.എസ്, സുമേഷ്, ആല്‍ബിന്‍, സാജോ, തുടങ്ങിയവര്‍ അവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow