കുമളി ചെങ്കര സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പ്രതി 28 വര്‍ഷത്തിനുശേഷം പിടിയില്‍

കുമളി ചെങ്കര സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പ്രതി 28 വര്‍ഷത്തിനുശേഷം പിടിയില്‍

Jun 22, 2025 - 11:39
 0
കുമളി ചെങ്കര സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പ്രതി 28 വര്‍ഷത്തിനുശേഷം പിടിയില്‍
This is the title of the web page

ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി ഒളിവില്‍പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായി. തേനി വര്‍ഷനാട് സ്വദേശി മഹാദേവനാ(48)ണ് പിടിയിലായത്. 1997-ല്‍ ചെങ്കര സ്വദേശി ഗണേഷനെ(18), മഹാദേവന്‍ ഉള്‍പ്പെട്ട 4 അംഗസംഘം മര്‍ദിച്ചുകൊലപ്പെടുത്തിയിരുന്നു. മറ്റ് 3 പേരെ സംഭവം നടന്നയുടന്‍ പൊലീസ് പിടികൂടിയെങ്കിലും നാലാം പ്രതിയായ മഹാദേവന്‍ ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം മഹാദേവന്‍ തേനിയിലുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ സഹകരണത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുമളി എസ്‌ഐമാരായ ജെഫി ജോര്‍ജ്, അനന്തു, സിപിഒമാരായ സി പി രതീഷ്, എം മാരിയപ്പന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow