അമ്മ ജിനു കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു: ഇടപെട്ട് സംസ്ഥാന സര്‍ക്കാരും എംപിമാരും കുവൈറ്റ് മലയാളി അസോസിയേഷനും: അണക്കരയില്‍ അപകടത്തില്‍ മരിച്ച ഷാനറ്റിന്റെ സംസ്‌കാരം വൈകുന്നു

അമ്മ ജിനു കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു: ഇടപെട്ട് സംസ്ഥാന സര്‍ക്കാരും എംപിമാരും കുവൈറ്റ് മലയാളി അസോസിയേഷനും: അണക്കരയില്‍ അപകടത്തില്‍ മരിച്ച ഷാനറ്റിന്റെ സംസ്‌കാരം വൈകുന്നു

Jun 22, 2025 - 13:07
 0
അമ്മ ജിനു കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു: ഇടപെട്ട് സംസ്ഥാന സര്‍ക്കാരും എംപിമാരും കുവൈറ്റ് മലയാളി അസോസിയേഷനും: അണക്കരയില്‍ അപകടത്തില്‍ മരിച്ച ഷാനറ്റിന്റെ സംസ്‌കാരം വൈകുന്നു
This is the title of the web page

ഇടുക്കി: അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കപകടത്തില്‍ മരിച്ച ഷാനറ്റ് ഷൈജുവിന്റെ(17) സംസ്‌കാരം വൈകുന്നു. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനുവിന്റെ വരവ് പ്രതീക്ഷിച്ച് ആറാംദിവസവും ഷാനറ്റിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാനറ്റിന്റെ സുഹൃത്ത് അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ ഷിബുവും അപകടത്തില്‍ മരിച്ചിരുന്നു.
കുവൈത്തില്‍ ജോലിക്കുപോയി തടങ്കലിലായ ജിനുവിന് തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴി മൂന്നുമാസം മുമ്പാണ് ജിനു കുവൈത്തില്‍ ജോലിക്കു പോയത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിക്കു പകരം കഠിനമായ മറ്റുജോലികളാണ് ലഭിച്ചത്. ഇവിടെനിന്ന് കുവൈറ്റ് മലയാളി അസോസിയേഷന്റെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കുശേഷം തടങ്കലിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കെ പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും തിരിച്ചുവരവ് വൈകിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാന്‍ ഇടപെടുന്നുണ്ട്. വെള്ളിയും ശനിയും കുവൈത്തില്‍ അവധിദിനങ്ങളായതിനാല്‍ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. ചൊവ്വാഴ്ച ജിനുവിനു നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ച സംസ്‌കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow