എസ്എന്‍ഡിപി യോഗം അമ്പലക്കവല ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി
എസ്എന്‍ഡിപി യോഗം അമ്പലക്കവല ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി

ഇടുക്കി: എസ്എന്‍ഡിപിയോഗം അമ്പലക്കവല ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടന്നു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സി. കെ. വത്സല മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി ബിനു പാറയില്‍, വൈസ് പ്രസിഡന്റ് സാബു അറക്കല്‍, വനിതാസംഘം സെക്രട്ടറി ശിവദാസ,് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനീഷ് പാറത്താഴത്ത്, കുമാരി സംഘം പ്രസിഡന്റ് രേഷ്മ കെ ബി, ബാലവേദി ഹെഡ്മാസ്റ്റര്‍ ബിനു ബിജു, മനീഷ് മുടവനാട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






