മണ്ഡലകാലം: കമ്പംമെട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും
മണ്ഡലകാലം: കമ്പംമെട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും
ഇടുക്കി: ശബരിമല മണ്ഡലകാലത്തിനോടനുബന്ധിച്ച് കമ്പംമെട്ടില്‍ ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികള്‍ അവസാനഘട്ടത്തില്‍. ആവശ്യമെങ്കില്‍ ഇടത്താവളത്തിനൊപ്പം മറ്റ് കെട്ടിടങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കമ്പംവഴി എത്തുന്ന തീര്‍ഥടകര്‍ കമ്പംമെട്ട്- കട്ടപ്പന- കുട്ടിക്കാനം വഴിയാണ് ശബരിമലയിലേക്ക് പോകേണ്ടത്. തിരികെ മടങ്ങുമ്പോള്‍ കുമളി വഴി യാത്ര ചെയ്യണം. അയ്യപ്പന്‍മാര്‍ കൂടുതലായി എത്തുമ്പോള്‍, കുമളി വഴി നീണ്ട ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനാലാണ്, വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ആദ്യ ഇടത്താവളമായ കമ്പംമെട്ടില്‍, നിരവധി അയ്യപ്പന്‍മാരാണ് താങ്ങാറുള്ളത്. ഇവര്‍ക്ക് ടൗണിന് സമീപത്തായുള്ള ഹാളിലാണ് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നത്തിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളത്തിലെ ശുചിമുറികളുടെ നവീകരണം അടക്കമുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. കമ്പംമെട്ട് വഴി കൂടുതല്‍ അയ്യപ്പന്‍മാര്‍ കടന്നുവരുന്ന സാഹചര്യമുണ്ടായാല്‍ സമീപത്ത് നിലവില്‍ പ്രവത്തിയ്ക്കാത്ത സ്‌കൂള്‍ വക കെട്ടിടത്തിലും മത സാമുദായിക സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തും. കമ്പംമെട്ടിലെ മുന്‍ഒരുക്കങ്ങള്‍ ആഡ്വ. സേനാപതി വേണു, സബ് കലക്ടര്‍ ശ്രീജിത്ത് ഐഎഎസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിലയിരുത്തി.
What's Your Reaction?