നാഷണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കും: കേന്ദ്രമന്ത്രി അമിത്ഷാ
നാഷണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കും: കേന്ദ്രമന്ത്രി അമിത്ഷാ

ഇടുക്കി: തിരുവനന്തപുരം നാഷണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടി സമര്‍പ്പിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ഘട്ടത്തിലെ ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പൂര്‍ണ്ണമായി എക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയയില്‍ നിന്ന് ഒഴിവാക്കി ഇഎസ്എ പരിധി പുനര്‍നിര്‍ണയിച്ച് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള വന്യജീവി സംരക്ഷണ നിയമത്തില്‍ മനുഷ്യരുടെയും കൃഷിയിടങ്ങളുടെയും സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന വിധത്തില്‍ ഭേദഗതി വരുത്തുക, ക്രൈസ്തവര്‍ക്ക് മൈക്രോ മൈനോറിറ്റി അംഗീകാരവും സംരക്ഷണവും നല്‍കുക, റബറിന് താങ്ങുവില ഏര്‍പ്പെടുത്തുക തുടങ്ങിയ വിഷയങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടമാണ് നാഷണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടി അമിത്ഷാക്ക് നല്‍കിയത്. വിഷയങ്ങള്‍ ഓരോന്നും പരിശോധിച്ച് ഗൗരവ പൂര്‍വ്വം പരിഗണിക്കുമെന്ന് നേതാക്കള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി അറിയിച്ചു. പ്രസിഡന്റ് ജോര്‍ജ് ജെ മാത്യു, ജനറല്‍ സെക്രട്ടറി പി എം മാത്യു, വൈസ് പ്രസിഡന്റുമാരായ എം ബി മാണി, കെ ഡി ലൂയിസ് എന്നിവരാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.
What's Your Reaction?






