കട്ടപ്പനയാറില്‍ ഒഴുക്കില്‍പെട്ടയാള്‍ നീന്തി രക്ഷപ്പെട്ടു
കട്ടപ്പനയാറില്‍ ഒഴുക്കില്‍പെട്ടയാള്‍ നീന്തി രക്ഷപ്പെട്ടു

ഇടുക്കി: കട്ടപ്പനയാറില്‍ ഒഴുക്കില്‍പെട്ട മധ്യവയസ്‌കന്‍ നീന്തി രക്ഷപ്പെട്ടു. ഇരുപതേക്കര്‍ പുത്തന്‍വീട്ടില്‍ മധുവാണ് ശനിയാഴ്ച രാത്രി കാല്‍ വഴുതി കട്ടപ്പനയാറില്‍ വീണത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ഞായര്‍ പുലര്‍ച്ചെ ഇയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.ശനി രാത്രി 9 മണിയോടെയാണ് പുത്തന്‍വീട്ടില്‍ മധു രാഘവന്‍ ആശ്രമംപടി ഐടിഐകുന്ന് റോഡിന് സമീപമുള്ള പാലത്തില്‍ നിന്ന് കട്ടപ്പന ആറിലേക്ക് ചാടിയത്. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു. ഒഴുകിപ്പോകുന്നതിനിടെ ഇയാള്‍ പാറയില്‍ തങ്ങിനിന്നിരുന്നു. തുടര്‍ന്ന് മരകോമ്പിലും പാറയിലും പിടിച്ചു കിടന്നു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ തുടര്‍ന്ന് ഇയാളുടെ മകന്‍ സ്ഥലത്തെത്തുകയും അഗ്‌നിരക്ഷസേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഇയാളെ കാണാതാകുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ തുടര്‍ന്നു. സംഭവസ്ഥലത്തു നിന്ന് കിലോമീറ്റര്‍ അപ്പുറം ആഞ്ഞിലിപ്പാലം വരെ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മധുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയെത്തിയ ബന്ധുക്കള്‍ വീട് തുറന്നു നോക്കിയപ്പോഴാണ് മധുവിനെ വീട്ടിനുള്ളില്‍ കണ്ടത്. ഒഴുക്കില്‍പ്പെട്ടെങ്കിലും ഇയാള്‍ നീന്തി കയറി മറഞ്ഞിരിക്കുകയായിരുന്നു. ഈ സമയം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മധു ശരിക്കും വട്ടം കറക്കി. മധുവിനെ കണ്ടെത്തിയെങ്കിലും ശരീരം മുഴുവന്‍ മുറിവുകള്‍ ഉള്ളതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






